മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഇതാ ഒരു യുവതാരം കൂടി

ഐ.പി.എലില്‍ അര്‍ധ സെഞ്ചൂറിയോടെ മലപ്പുറം എടപ്പാള്‍ സ്വദേശിയുടെ അരങ്ങേറ്റം

വിരാട്​ കോഹ്​ലി നയിക്കുന്ന ബംഗളൂരു റോയൽ ചലഞ്ചേഴ്​സിനായി ഓപ്പണിങ്​ ബാറ്റ്​സ്​മാനായി ഇറങ്ങിയ ദേവ്​ദത്ത്​ പടിക്കൽ 42 പന്തിൽ നിന്നും 56 റൺസ്​ കുറിച്ചാണ്​ മടങ്ങിയത്​. ഇടങ്കയ്യൻ താരത്തിൻെറ ഐ.പി.എൽ അരങ്ങേറ്റ മത്സരം കൂടിയാണിത്​.
സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരായി ഓസീസ്​ താരം ആരോൺ ഫിഞ്ചിനൊപ്പം ഓപ്പണിങ് ബാറ്റ്​സ്​മാനായെത്തിയ ദേവ്​ദത്തിൻെറ ബാറ്റിൽ നിന്നും എട്ടുബൗണ്ടറികൾ പിറന്നു. ടീമിന്​ മികച്ച തുടക്കം സമ്മാനിച്ച ശേഷമാണ്​ ദേവ്​ദത്ത്​ മടങ്ങിയത്​. ടീം സ്​കോർ 90ൽ നിൽക്കെ ഇന്ത്യൻ താരം വിജയ്​ ശങ്കറിൻെറ പന്തിൽ ക്ലീൻബൗൾഡായായിരുന്നു മടക്കം.

മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്​ദത്ത്​ കർണാടകക്കുവേണ്ടിയാണ്​ കളിച്ചുവളർന്നത്​. 20കാരനായ ദേവ്​ദത്തിനെ 2019ൽ 20 ലക്ഷം രൂപക്കാണ്​ റോയൽ ചാലഞ്ചേഴ്​സ്​ സ്വന്തമാക്കിയത്​. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലുൾ​പ്പെടെ കർണാടകക്കായി നടത്തിയ മികച്ച പ്രകടനമാണ്​ ദേവ്​ദത്തിനെ ആർ.സി.ബി ജഴ്​സിയിലെത്തിച്ചത്​.