മൈഗ്രേന്‍ വന്നാല്‍

കടുത്ത വേദനയോടുകൂടിയ തലവേദനയാണ് മൈഗ്രേന്‍. ഇത് പിടിപെടാന്‍ കൃത്യമായ കാരണങ്ങള്‍ ഇല്ല. ശരീരത്തിന് അകത്തോ പുറത്തോ ഉള്ളതായ ഒരു സമ്മര്‍ദ്ദത്തോട് തലച്ചോര്‍ പ്രതികരിക്കുമ്പോഴാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്. രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് വാസ്തവത്തില്‍ ഈ രോഗം.

മൈഗ്രേന്‍ ഇക്കാരണത്താലുണ്ടാകാം

ശാരീരിക-മാനസിക സമ്മര്‍ദ്ദങ്ങള്‍, രാത്രിയിലുണ്ടാകുന്ന നിര്‍ജലീകരണം, കഠിനമായി വെയില്‍ ഏല്‍ക്കുക, ഉച്ചത്തിലുള്ള ശബ്ദം, മൂടല്‍ മഞ്ഞ്, ഉയരം കൂടിയ സ്ഥലങ്ങളില്‍ എത്തിപ്പെടുകയും കാലാവസ്ഥയോട് ഇണങ്ങാതിരിക്കുകയും, കഠിനമായ ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഉണ്ട്. ജനസംഖ്യയുടെ 15-20%, ഈ പറഞ്ഞ കാരണങ്ങളാല്‍ മൈഗ്രേന്‍ ബാധിതരാണ്. ഇതിനെ ‘കോമണ്‍ മൈഗ്രേന്‍’ എന്ന പേരിലാണ് വിളിക്കുന്നത്. ബാക്കി കാരണങ്ങളും മൈഗ്രേന്‍ ബാധയും തിരക്ക് പിടിച്ച ജീവിതശൈലിയോട് അനുബന്ധമായി ഉണ്ടാകുന്നു’.

ഉറക്കമാണ് ആദ്യത്തെ മരുന്ന്

മുഖം, തല, തലച്ചോറിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഞരമ്പുകളുടെ ‘വേദന തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള’ ശേഷിയില്‍ വരുന്ന മാറ്റമായും ഗവേഷകര്‍ മൈഗ്രേനിനെ കാണുന്നു. തലയുടെ മുഴുവന്‍ ഭാഗം അല്ലെങ്കില്‍ ഏതാനും ഭാഗങ്ങളിലായി പടരുന്ന കഠിനമായ വേദനയാണ് മൈഗ്രേയ്നിന്റെ സാധാരണ ലക്ഷണം. പ്രകാശം, ശബ്ദം, ചില ഗന്ധം എന്നിവ സഹിക്കാതെവരിക, ഓക്കാനം, ഛര്‍ദി എന്നിവയും മൈഗ്രേനിന്റെ ഭാഗമാണ്. ‘മിനുട്ടുകള്‍ മാത്രം ഒതുങ്ങി മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഉറക്കമാണ് ആദ്യത്തെ മരുന്ന്. ചിലര്‍ക്ക് നല്ല ഉറക്കം കഴിഞ്ഞാല്‍ മൈഗ്രേന്‍ വിട്ടുമാറും.

മൈഗ്രേന് മരുന്നു നിര്‍ബന്ധമായവര്‍

പക്ഷെ ഭൂരിഭാഗം പേര്‍ക്കും മരുന്ന് കഴിച്ചാല്‍ മാത്രമാണ് മൈഗ്രേന്‍ മാറുക. ചില വലിയ കാരണങ്ങള്‍ കൊണ്ടും മൈഗ്രേന്‍ സംഭവിച്ചേക്കാം. തലച്ചോറിലുണ്ടാകുന്ന ട്യൂമറുകള്‍ ഒരു ഉദാഹരണം ആണ്. ജീവിതശൈലിയും മൈഗ്രേനും ചില ആഹാരസാധനങ്ങള്‍ മൈഗ്രേന്‍ ഉണ്ടാക്കും. പ്രിസര്‍വേറ്റിവുകള്‍ ചേര്‍ന്ന ആഹാരം, മൈക്രോവേവില്‍ തയ്യാറാക്കുന്ന റെഡി ടു ഈറ്റ് ഫുഡ് തുടങ്ങിയവ പ്രശ്‌നക്കാരാകുന്ന ഘട്ടങ്ങളുണ്ട്. MSG, അജിനോമോട്ടോ എന്നിവ ചേര്‍ന്ന ചൈനീസ് ഭക്ഷണങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയും മൈഗ്രേന്‍ കൂട്ടും. തല നനച്ച് കുളിക്കുന്നതും, എ. സി അമിതമായി ഉപയോഗിക്കുന്നതും പ്രശ്‌നമാണ്. സ്ത്രീകളില്‍ ആര്‍ത്തവ സമയത്തും അതിന് കുറച്ചുദിവസങ്ങള്‍ മുന്‍പും ഈ അവസ്ഥ ഉണ്ടായേക്കാം. പുളിപ്പുള്ള ആഹാരസാധനങ്ങള്‍, ഇഡ്‌ലി, ദോശ ഉള്‍പ്പടെ പ്രശ്‌നക്കാരാകും ചിലര്‍ക്ക്. പക്ഷെ കൃത്യമായി ഒരു ഭക്ഷണം പ്രശ്നമാണെന്ന് പറയാന്‍ ഈ സാധിക്കാത്ത പ്രതിസന്ധിയും മൈഗ്രേനില്‍ ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോന്നാണ് കാരണം.

മൈഗ്രേനിന് എന്താണ് മരുന്ന്?

വീട്ടിലുണ്ടാക്കുന്ന ആഹാരസാധനങ്ങള്‍ കഴിക്കാനാണ് മൈഗ്രേന്‍ ഉള്ളവരോട് ഡോക്ടര്‍മാര്‍ പറയുന്നത്. നല്ല പച്ചക്കറിയും ശുദ്ധമായ പഴങ്ങളും കഴിക്കാന്‍ ഇവരെ ഉപദേശിക്കാറുണ്ട്. ഭക്ഷണം കൃത്യസമയത്ത് കഴിക്കണം. വെള്ളം ധാരാളം കുടിക്കണം. ദിവസേന 3ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നത് നിര്‍ജലീകരണം വഴി സംഭവിക്കുന്ന മൈഗ്രേനിനെ തടഞ്ഞുനിര്‍ത്തും. നല്ലപോലെ ഉറങ്ങുക.അധികനേരം വിശന്ന് ഇരിക്കരുത്. 3-4 മണിക്കൂര്‍ ഇടവിട്ട് നല്ല ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. മൈഗ്രേന്‍ ഒഴിവാക്കാന്‍ പ്രത്യേക വ്യായാമമൊന്നും പറയുന്നില്ല.

പ്പോഴും ഉണര്‍വോടെ ഇരിക്കുന്നതാണ് മൈഗ്രേന്‍ ഒഴിവാക്കാന്‍ മികച്ച വഴി

ആഴ്ചയില്‍ 5മുതല്‍ 7 ദിവസവും 35-45മിനിറ്റ് വീതം നടത്തം, നീന്തല്‍ തുടങ്ങിയവ ശരീരഭാരം കൂടുതലുള്ള മൈഗ്രേന്‍ രോഗികള്‍ക്ക് ഫലം ചെയുന്ന പ്രതിവിധി ആണ്. പ്രാണായാമം ഉള്‍പ്പടെ യോഗ കൃത്യമായി പരിശീലിക്കുന്നതും മൈഗ്രേനിനെ തടയാന്‍ നല്ലതാണ്. പക്ഷെ തീര്‍ത്തും സങ്കീര്‍ണമെന്ന് തോന്നുന്നതും തലയ്ക്കു ഭാരം നല്‍കുന്നതുമായ മുറകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യക്കുറവ് അസുഖങ്ങള്‍ക്ക് ആക്കം കൂട്ടും.അതിനാല്‍ ശരീരം തളര്‍ന്നുപോകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ് പരിഹാരം. ഇനി, മൈഗ്രേനിനു ഈ പറഞ്ഞവഴികളൊന്നും പരിഹാരം നല്കുന്നില്ലെങ്കില്‍, ഡോക്ടറെ തീര്‍ച്ചയായും കാണണം. വേദനസംഹാരികള്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് വേണ്ടിവന്നേക്കാം. പക്ഷെ, സ്വയം ചികിത്സ അരുത്!