കോവിഡ് ഹോം ക്വാറന്റൈന്‍ ലംഘിച്ച 3 വിദേശികളെ ബഹ്‌റൈന്‍ പിഴ ഈടാക്കി നാടുകടത്തി

മനാമ: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച ക്വാറന്റൈന്‍ മാനദണ്ഡം ലംഘിച്ച 34 പേര്‍ക്ക് ബഹ്‌റൈനില്‍ 1.94 ലക്ഷം രൂപ വീതം കോടതി പിഴ വിധിച്ചു.
ലോവര്‍ ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇവരില്‍ മൂന്നു വിദേശികളെ നാട്ടിലേക്ക് മടക്കി അടയ്ക്കും.
1,000 ബഹ്റൈന്‍ ദിനാര്‍ ഏകദേശം 1.94 ലക്ഷം രൂപ പിഴ ചുമത്തി കോടതി മൂന്ന് വിദേശ പ്രതികളെ നാടുകടത്താന്‍ ഉത്തരവിട്ടു.സര്‍ക്കാര്‍ തീരുമാനം ലംഘിച്ച ചില സ്ഥാപനങ്ങള്‍ക്കെതിരേ പത്തുലക്ഷം രൂപയോളം പിഴയിട്ടു.
ചില സ്വകാര്യ സ്ഥാപനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള മന്ത്രിയുടെ തീരുമാനം ലംഘിച്ചതിന് മറ്റൊരു പ്രതിക്ക് 5,000 ബഹ്റൈന്‍ ദിനാര്‍ പിഴയും ചുമത്തി.
കോവിഡ് മുന്‍കരുതല്‍ നടപടിയായി ഏര്‍പ്പെടുത്തിയ ഹോം ക്വാറന്റൈന്‍ 34 പ്രതികളും ലംഘിച്ചതായി പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു.