‘ശിവകാമി’ക്ക് 50; പ്രായം ഒളിച്ചുവെയ്ക്കുന്ന താരങ്ങള്‍ രമ്യ കൃഷ്ണനെ കണ്ടുപഠിക്കണം

തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന് ഇന്ന് അന്‍പതാം പിറന്നാള്‍. തന്റെ 50ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ രമ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കുടുംബത്തോടൊപ്പമായിരുന്നു രമ്യയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിക്കുന്ന ചിത്രത്തോടൊപ്പം 50 വര്‍ഷത്തെ ജീവിതത്തെക്കുറിച്ചും താരം എഴുതിയിരുന്നു. താരത്തിന്റെ മികച്ച കഥാപാത്രങ്ങളുടെ വീഡിയോ മാഷപ്പ് പങ്കുവെച്ച് ആരാധകരും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുകയാണ്.
ബാഹുബലിയിലെ ശിവകാമി ദേവി എന്ന കഥാപാത്രമാണ് പുതിയ തലമുറയിലും രമ്യയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രമ്യ കൃഷ്ണന്‍ ഇപ്പോള്‍ ഭര്‍ത്താവും നടനുമായ കൃഷ്ണവംശിയുമൊത്ത് ഒരു ചിത്രം ചെയ്യാനൊരുങ്ങുകയാണ്.