ഖത്തറില്‍ ബോധാവസ്ഥയിലുള്ള രോഗിയില്‍ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി

ദോഹ: ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ ബോധാവസ്ഥയിലുള്ള രോഗിയില്‍ വിജയകരമായി ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തി. കോര്‍ട്ടിക്കല്‍ ബ്രെയിന്‍ മാപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 55 വയസുകാരിയായ സ്ത്രീയിലാണ് ശസ്ത്രക്രിയ നടത്തിയത്.
എവേക്ക് ക്രനിയോട്ടമി എന്നാണ് ഈ ശസ്ത്രക്രിയയുടെ പേര്. ചെറിയ വൈദ്യുതി കടത്തിവിട്ട് തലച്ചോറിന്റെ ഉള്‍വശം ഉത്തേജിപ്പിച്ചുകൊണ്ടാണ് ശസ്ത്രക്രിയ നടത്തുന്നത്. ട്യൂമര്‍, അപസ്മാരം, ബ്രെയ്ന്‍ വാസ്‌കുലാര്‍ തുടങ്ങിയവ ചികിത്സിക്കാനാണ് ഈ രീതി ഉപയോഗിക്കുന്നത്. വേഗത്തില്‍ രോഗമുക്തി, പിന്നീടുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തല്‍, ശസ്ത്രക്രിയയിലെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കല്‍ എന്നിവയാണ് ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയുടെ നേട്ടങ്ങള്‍.