മൊറോക്കന്‍ സ്‌റ്റൈലില്‍ അണിഞ്ഞൊരുങ്ങി മിയ

നടി മിയ വിവാഹത്തില്‍ അണിഞ്ഞൊരുങ്ങിയത് മൊറോക്കന്‍ സ്‌റ്റൈലില്‍. സെലിബ്രിറ്റി സ്‌റ്റൈലിഷ് ജീനയാണ് മിയയെ ഒരുക്കിയത്. വളരെ ലളിതവും വൃത്തിയുള്ളതുമായ വേഷമായിരിക്കണം വിവാഹദിവസം വേണ്ടതെന്ന് മിയയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നെന്നും ജീന പറഞ്ഞു. പൂര്‍ണമായും മുടി മറയ്ക്കണമെന്ന് മിയ ആവശ്യപ്പെടാത്തതിനാല്‍ മുന്നിലോട്ട് അഴകോടെ ഇടാന്‍ കഴിഞ്ഞെന്നും അവര്‍ പറഞ്ഞു. ചെറിയ ഒരു ഡയമണ്ട് നെക് പീസ് മാത്രമേ ആഭരണമായി ഉപയോഗിച്ചിട്ടുള്ളൂ.

നടി മിയ ജോര്‍ജിന്റെ വിവാഹം എറണാകുളം സെയിന്റ് മേരീസ് ബസലിക്കയിലായിരുന്നു. വ്യവസായിയായ ആഷ്വിന്‍ ഫിലിപ്പാണ് വരന്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

മെയ് മുപ്പതിനായിരുന്നു മിയയും ആഷ്‌വിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസാം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയൽ സൈറ്റിലൂടെ ആഷ്‌വിനെ കണ്ടെത്തിയത്.