സൗദിയില്‍ മൂന്നുലക്ഷം പേര്‍ കോവിഡ് മുക്തരായി

ജിദ്ദ: മൂന്നു ലക്ഷം പേര്‍ സൗദി അറേബ്യയില്‍ കോവിഡ് മുക്തരായി. വെള്ളിയാഴ്ച സുഖം പ്രാപിച്ചവരുടെ എണ്ണം കൂടിയായപ്പോള്‍ സൗദിയിലെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 300,933 ആയി. 92.8 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം കഴിഞ്ഞ അഞ്ചു മാസത്തിനിടെ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തി. 687 പേര്‍ക്കു മാത്രമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 324,407 ആയി.