യുഎസ് ബഹിരാകാശ പേടകത്തിന് കല്‍പന ചൗളയുടെ പേര്

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന അമേരിക്കന്‍ ബഹിരാകാശ പേടകത്തിന് ഇനി കല്‍പന ചൗളയുടെ പേര്. അമേരിക്കന്‍ ആഗോള ബഹിരാകാശയാന–പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്റോപ് ഗ്രമ്മന്‍ ആണ് തങ്ങളുടെ അടുത്ത സിഗ്‌നസ് പേടകത്തിന് എസ് എസ് കല്‍പ്പന ചൗള എന്ന് പേരിടുന്നതായി അറിയിച്ചത്.

2003ല്‍ കൊളംബിയ ദൗത്യത്തിന്റെ തിരിച്ചിറങ്ങലിനിടെ ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ ബഹിരാകാശ യാത്രിക കല്‍പ്പനയ്ക്കൊപ്പം ആറ് പേര്‍കൂടി കൊളംബിയ ദുരന്തത്തില്‍ മരിച്ചിരുന്നു.