സിങ്കപ്പൂരിലും തൊഴില്‍ പ്രതിസന്ധി; ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുന്നു


സിങ്കപ്പൂര്‍: കോവിഡ് വൈറസ് സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയെത്തുടര്‍ന്ന് സിങ്കപ്പൂരിലും തൊഴില്‍ നഷ്ടപ്പെടുന്നു. ദിവസവും ശരാശരി 100 ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങുന്നതിന് ഹൈക്കമ്മീഷന്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുന്നത് . പുതുതായി 11,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. ”ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പി.കുമാരന്‍ പറഞ്ഞു.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രത്യേക ഫ്‌ലൈറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ യാത്രക്കാര്‍ ഉള്ളിടത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുന്നു.
ഇതിനകം 120 വിമാനങ്ങളിലായി 17000 ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.