വടിവാസലില്‍ നായികയായി ആന്‍ഡ്രിയ

വടിവാസലില്‍ ആന്‍ഡ്രിയ ജെര്‍മിയ ചിത്രത്തില്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വെട്രിമാരന്‍ അവസാനമായി സംവിധാനം ചെയ്ത അസുരന്‍ നിര്‍മിച്ച വി ക്രിയേഷന്‍സ് തന്നെയാണ് സൂര്യ 40 നിര്‍മിക്കുന്നത്. അല്‍പ്പ കാലത്തിനു ശേഷമാണ് ആന്‍ഡ്രിയ പ്രധാനപ്പെട്ടൊരു ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. താമസിയാതെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സിഎസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ജല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വര്‍ഷങ്ങള്‍ മുമ്പ് തന്നെ ഈ നോവല്‍ സിനിമയാക്കാനുള്ള അവകാശം വെട്രിമാരന്‍ വാങ്ങിയിരുന്നു. മാസ് ഘടകങ്ങള്‍ക്കായുള്ള വിട്ടുവീഴ്ചകളില്ലാതെ തമിഴ് ഗ്രാമീണ ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച് ബോക്സ് ഓഫിസിലും വിജയം നേടിയ വെട്രിമാരന്‍ സൂര്യക്കൊപ്പം ചേരുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍