യുഎഇയില്‍ 883 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 883 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം . 994 ആണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗവ്യാപന നിരക്ക് . അതേസമയം ഇന്ന് 416 പേര്‍ കൂടി രോഗമുക്തരാവുകയും ചെയ്തു. എന്നാല്‍ കൊവിഡ് ബാധിതരായിരുന്ന രണ്ട് പേര്‍ ഇന്ന് രാജ്യത്ത് മരണപ്പെട്ടു .

85,000 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് . ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 75,981 ആയി. ഇവരില്‍ 67,359 പേര്‍ ഇതിനോടകം രോഗമുക്തി നേടി .