വാട്ട്‌സാപ്പിനു പകരം പുതിയ ആപ്പുമായി സൗദി

റിയാദ്: സൗദിയില്‍ വാട്ട്‌സാപ്പിനു പകരം പുതിയ ആപ്ലിക്കേഷന്‍. സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതും രാജ്യത്തിനകത്തുതന്നെ നിയന്ത്രിക്കാനാവുന്ന വിധത്തിലുമാണ് പുതിയ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന വിദേശ കമ്പനികളുടെ സേവനങ്ങള്‍ കുറക്കാനും രഹസ്യ സ്വഭാവമുള്ളതും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ രാജ്യത്തിനു പുറത്തു പോകാതെയിരിക്കാനുമാണ് പുതിയ ആപ്പ് രൂപീകരിക്കുന്നത്.

കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ സൗദി എഞ്ചിനീയര്‍മാരുടെ സംഘമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. വാട്ട്‌സാപ്പിനു പകരമുള്ള പുതിയ ആപ്ലിക്കേഷന്‍ ഒരു വര്‍ഷത്തിനകം തന്നെ നിലവില്‍വരുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.