നായികാപ്രാധാന്യമുള്ള സിനിമയില്‍ ഐശ്വര്യലക്ഷ്മി

നായികാപ്രാധാന്യമുള്ള സിനിമയില്‍ ഐശ്വര്യലക്ഷ്മി. ജന്‍മദിനത്തില്‍ തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ട് ഐശ്വര്യ ലക്ഷ്മി. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന പുതി സിനിമയുടെ ഫസ്റ്റ്‌ലുക്ക് ആണ് പുറത്തെത്തിയിരിക്കുന്നത്. നായിക പ്രധാന്യമുള്ള ചിത്രത്തില്‍ സാരിയുടുത്ത് കിടിലന്‍ ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവിക +2 Biology, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അഖില്‍ അനില്‍ കുമാറാണ് സംവിധായകന്‍. ജോയല്‍ ജോജി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ജത്ത് പ്രകാശ്, മാത്തന്‍ എന്നിവര്‍ സംഗീതവും ഒരുക്കുന്നു.

അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നവംബര്‍ 15ന് പാലക്കാട് ഷൂട്ടിംഗ് ആരംഭിക്കും. മുഹ്‌സിന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മുമ്പും നായികാ പ്രധാന്യമുള്ള കഥകള്‍ വന്നിരുന്നെങ്കിലും അര്‍ച്ചനയുടെ കഥ ഇഷ്ടമായെന്ന് ഐശ്വര്യ പറഞ്ഞു. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ സിനിമ പൊന്നിയിന്‍ സെല്‍വന്‍, ധനുഷ് ചിത്രം ജഗമേ തന്തിരം എന്നിവയാണ് ഐശ്വര്യയുടെ പുതിയ സിനിമകള്‍.