ദൈവത്തോട് നന്ദി പറഞ്ഞ്‌ മട്ടാഞ്ചേരി സ്വദേശിനി റുഖിയ നാടണഞ്ഞു

റിയാദ്: കൊറോണാ രോഗബാധയെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി റുഖിയ നാടണഞ്ഞു.അബഹയിലെ ഒരു മാൻപവർ സപ്ലൈ കമ്പനിയിൽ ഹെൽപർ തസ്തികയിൽ ജോലി ചെയ്തുവരികയായിരുന്ന  റുഖിയക്ക് കൊറോണ രോഗബാധയേൽക്കുകയും തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനി ഇവരുടെ കാര്യങ്ങളിൽ ശ്രദ്ധ കുറഞ്ഞതിനെ തുടർന്ന് നാട്ടിലുള്ള ബന്ധുക്കൾ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ വളണ്ടിയർ അൻസിൽ മൗലവിയെ ബന്ധപ്പെട്ടു.
വിഷയത്തിൽ ഇടപെട്ട അൻസിൽ മൗലവിയും , ശിഫ ബ്ലോക്ക് പ്രസിഡന്റ് അഷറഫ് വെങ്ങൂരും ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും  ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഇവരുടെ ചികിത്സാ ചെലവും മറ്റാനുകൂല്യങ്ങളും നൽകാൻ സമ്മർദ്ധം ചെലുത്തുകയും ചെയ്തു.നിരന്തര സമ്മർദ്ധങ്ങൾക്ക് വഴങ്ങിയ കമ്പനി എല്ലാ ആനുകൂല്യങ്ങളും,യാത്രാ ടിക്കറ്റും നൽകാൻ തയ്യാറായി. കഴിഞ്ഞ ദിവസം റിയാദിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഫ്ലൈറ്റിൽ മടങ്ങി