പ്രവാസികള്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകണം: ഡോ. സി.വി ആനന്ദബോസ് ഐ.എ.എസ്

റിയാദ്: പ്രവാസികള്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകണമെന്ന് ഡോ. സി.വി ആനന്ദബോസ് ഐ.എ.എസ് അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കി അവരില്‍ നിന്നു ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം. ഒപ്പം രാജ്യസഭയിലും നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ രാജ്യത്തെ പാര്‍ലമെന്ററി സംവിധാനം മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ വിശ്വകൈരളി മാസികയുടെ നാലാം പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ വെബ് മാഗസിന്‍ പ്രകാശനം ചെയ്തു. മാഗസിന്‍ എഡിറ്റര്‍ സപ്‌ന ബി ജോര്‍ജ്, ജെയ്‌സന്‍ കാളിയാനില്‍, ശരണ്യ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യ ഗിരീഷ് അവതാരകയായി. ഗ്ലോബല്‍ കോ ഓഡിനേറ്റര്‍ ഡോ.ജെ.രത്‌നകുമാര്‍ സ്വാഗതവും സാഹിത്യവേദി കോ ഓഡിനേറ്റര്‍ ആന്റണി പുത്തന്‍പുരയ്ക്കല്‍ നന്ദിയും പറഞ്ഞു.