അമേരിക്കന്‍ തിയേറ്റര്‍ ഗ്രൂപ്പായ എ.എം.സിയുടെ ഒന്‍പത് സ്‌ക്രീനുകള്‍ റിയാദിലെ അല്‍ മകാന്‍ മാളില്‍

സൗദി തലസ്ഥാന നഗരിയായ റിയാദിലെ അല്‍ മകാന്‍ മാളില്‍ പ്രമുഖ വിനോദ ദാതാക്കളായ എ.എം.സി ഒന്‍പത് സ്‌ക്രീനുകള്‍ തുറന്നു. സ്വിക്കോര്‍പ് പ്രോപ്പര്‍ട്ടിയില്‍ എഎംസി സ്ഥാപിക്കുന്ന രണ്ടാമത്തെ തിയേറ്ററാണിത്. ഈ മാസം ഹാഫര്‍ അല്‍ ബാറ്റിനിലും തിയേറ്റര്‍ തുറന്നിരുന്നു. 2020 അവസാനത്തോടെ ആറ് മാളുകളിലും 2021 ല്‍ സൗദി അറേബ്യയിലെ 14 ഇടങ്ങളിലായി നൂറിലധികം സ്‌ക്രീനുകള്‍ തുറക്കാനാണ് കമ്പനിയുടെ ശ്രമം.
എ.എം.സി സിനിമാ സൂക്കും എല്ലായിടത്തുമുണ്ടാകും.
4 കെ ബാര്‍കോ ലേസര്‍ പ്രൊജക്ടറുകള്‍, ഇമ്മേഴ്സീവ് സൗണ്ട്, പ്ലഷ് റോക്കര്‍ സീറ്റിംഗ് എന്നിവയാണ് എ.എം.സി തിയേറ്ററുകളുടെ പ്രത്യേകത.
അമേരിക്കയില്‍ 1920ല്‍ സ്ഥാപിതമായ പ്രമുഖ കമ്പനിയാണ് എ.എം.സി എന്റര്‍ടെയ്‌മെന്റ് ഹോള്‍ഡിങ്‌സ്. 1006 ഇടങ്ങളിലായി 12000 സ്‌ക്രീനുകളാണ് കമ്പനിക്കുള്ളത്. റിയാദില്‍ ഇനിയും കമ്പനിയുടെ സാന്നിധ്യമുണ്ടാകുമെന്ന് സൗദി വിഭാഗം തലവന്‍ അറിയിച്ചു.