മുടി കൊഴിയാതിരിക്കാന്‍ ഇതാ ഒരു വഴി

മുഖക്കുറി മനസ്സിന്റെ പൂക്കുറി എന്നാണ് ചൊല്ല്. മുഖം നന്നാവണമെങ്കില്‍ മുടിയുണ്ടാവണം. മുടി പോകാതിരിക്കാന്‍ എന്തു ചെയ്യണം.
മുടിയുടെ ആരോഗ്യത്തെ കെടുത്തുന്ന, ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ് അന്തരീക്ഷം. നല്ല അന്തരീക്ഷവും നല്ല വെള്ളവുമെല്ലാം തന്നെ മുടി വളരാന്‍ അത്യാവശ്യങ്ങളാണ്. മുടി കൊഴിച്ചില്‍ സ്ത്രീ പുരുഷ ഭേദമന്യേ പലര്‍ക്കുമുള്ള പ്രശ്നങ്ങള്‍ തന്നെയാണ്. ഇതു പലര്‍ക്കും ഗുരുതരമായി ചികിത്സ നേടുന്നതിനു വരെയുള്ള കാരണമാകാറുണ്ട്. മുടി കൊഴിച്ചില്‍ തടയാന്‍ പല പ്രകൃതിദത്ത വഴികളുമുണ്ട്. മുടി കൊഴിച്ചില്‍ നിര്‍ത്താന്‍, നല്ലതു പോലെ മുടി വളരാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വസ്തുക്കളുണ്ട്. അവ ഏതൊക്ക എന്ന് നോക്കാം. ആവണക്കെണ്ണയും,ഉലുവയും,മാത്രമാണ് ഇതിനായി വേണ്ടത്. ഇത് ഉപയോഗിക്കുന്ന വഴി മുടിയ്ക്കു തിളക്കവും മൃദുത്വവുമെല്ലാം നല്‍കും.
തികച്ചും സ്വാഭാവിക ചേരുവകള്‍ ആയതിനാല്‍ തന്നെ യാതൊരു ദോഷവും മുടിയ്ക്കോ തലയ്ക്കോ വരുത്തുന്നുമില്ല.ആരോഗ്യ സംരക്ഷണത്തിനായും സൗന്ദര്യ സംരക്ഷണത്തിനായും വളരെ പണ്ടുകാലം മുതല്‍ ഉപയോഗിച്ച് വരുന്ന ഒന്നാണ് ആവണക്കെണ്ണ.വിറ്റാമിന്‍ ഇ, ഒമേഗ ഫാറ്റി ആസിഡുകള്‍, പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ആവണക്കെണ്ണ മുടി കൊഴിച്ചില്‍, മുടിയുടെ അകാല നര, ശിരോചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ എന്നിവയെ ചെറുക്കുകയും, മുടിയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇത് തയ്യാറാക്കാന്‍ അര ഗ്ലാസ് വെള്ളമെടുക്കുക. ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ ഇട്ടു വയ്ക്കുക. ഇത് നല്ലതു പോലെ കുതിരണം. രാത്രി മുഴുവന്‍ ഇതേ രീതിയില്‍ ഇട്ടു വയ്ക്കുന്നതാണ് നല്ലത്. രാവിലെ ഈ വെള്ളം ഊറ്റിയെടുത്ത് ഇതിലേയ്ക്ക് അല്‍പം ആവണക്കെണ്ണ ചേര്‍ത്തിളക്കുക. ഇത് മുടി വേരുകളില്‍ പുരട്ടി നല്ലതു പോലെ മസാജ് ചെയ്യാം. മുടിയുടെ അറ്റം വരേയും ഈ മിശ്രിതം പുരട്ടാം. ഇങ്ങനെ ചെയ്യുന്നത് വഴി പോയ മുടി തിരികെ വരും എന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട. അപ്പോ ഇനിയുള്ള മുടിയുള്ള തലയുടെ ഉടമയാകാം.