മൂന്നു കവിതകള്‍

രവി റാഫി രചിച്ച കവിത

തൂലിക

എന്റെ
വര്‍ഗ്ഗത്തെക്കുറിച്ചു
നിങ്ങളുടെ
മസ്തിഷ്‌കത്തില്‍
എഴുതിയ
ചരിത്രത്തെ
മാറ്റിയെഴുതാന്‍
ഈ തൂലിക
അശക്തമാണ്

നോവ്

നീറുന്ന
ഓര്‍മ്മകള്‍
നീളുന്ന
രോദനങ്ങള്‍
നിഴല്‍ പോലെ

പ്രണയം

ഇഴകിച്ചേര്‍ന്നു
ഒരു ഹൃദയമാകാന്‍
കൊതിക്കുമ്പോഴൊക്കെയും,
ഒരഗ്നി പര്‍വ്വതം
പൊട്ടിത്തെറിക്കാന്‍
പാകമാകും….