ഹൃദ്രോഗം കാര്യമാക്കിയില്ല; 62-ാം വയസ്സില്‍ ജസ്മീര്‍ ഓടിയത് 62.4 കിലോമീറ്റര്‍

രോഗമുണ്ടെന്ന് പറഞ്ഞ് വ്യായാമത്തില്‍ നിന്നു മാറിനില്‍ക്കുന്ന പ്രവാസികള്‍ക്കൊരു പാഠമാണ് ജസ്മീര്‍

പാനിപ്പട്ട്: 62-ാം വയസ്സില്‍ 62 കിലോമീറ്റര്‍ ഓടി കരുത്ത് തെളിയിച്ച് ജസ്മീര്‍ സിങ് സാധു. പാനിപ്പട്ടുകാരനായ ജസ്മീര്‍ തന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്തത്.
2010ല്‍ ഹൃദ്രോഗം ബാധിച്ചപ്പോഴാണ് ഓട്ടം വ്യായാമമായി ദിനചര്യയാക്കിയത്. 62 വയസ്സില്‍ എത്തിയപ്പോല്‍ നിരന്തരമുള്ള ഓട്ടം തന്നെ യുവാവാക്കിയെന്നും ഇദ്ദേഹം പറയുന്നു.