കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ഖമീസ് മുശൈത്തില്‍ മരിച്ചു

ഖമീസ് മുശൈത്ത്: കൊവിഡ് ബാധിച്ച് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികില്‍ത്സയില്‍ ആയിരുന്ന തൃശ്ശൂര്‍ കുന്ദംകുളം പന്നിത്തടം വൈശ്യം വീട്ടില്‍ മുത്തു എന്ന മുസ്തഫയുടെ ഭാര്യ റഹ്മത്ത് (53) മരിച്ചു. ഖമീസ് മുശൈത്തിലെ പ്രമുഖ ഹോസ്പിറ്റലായ ഷിഫ അല്‍ ജൂനൂബ് പോളിക്ലിക്‌നിക് മനേജര്‍ മുത്തുവിന്റെ ഭാര്യയാണ്. മക്കള്‍: റഷീദ, റിയാസ്, മുഫീദ, ഫാത്തിമ്മ റൂബി. മരുമക്കള്‍: ജലീജ്, റിന്‍ഷി, നിസാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവിടെ ഖബറടക്കും.