ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗൽ ക്ലബിൽ

ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗലിൽ കളിക്കും. പോർച്ചുഗീസ് ക്ലബായ സി ഡി ഏവ്സ് ആണ് സ്റ്റാലിനുമായി കരാർ ഒപ്പുവെച്ചത്. അവസാന കുറച്ചു മാസമായി ഏവ്സ് ക്ലബിനൊപ്പം ട്രയൽസിൽ ആയിരുന്നു താരം. സ്റ്റാലിന്റെ പ്രകടനത്തിൽ തൃപ്തരായ ക്ലബ് യുവതാരത്തിന് രണ്ട് വർഷത്തെ കരാർ ആണ് നൽകിയത്. 19കാരനായ സ്റ്റാലിൻ തുടക്കത്തിൽ ഏവ്സിന്റെ റിസേർവ്സ് ടീമിനു വേണ്ടിയാകും കളിക്കുക.

ഇന്ത്യൻ യുവ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമണ് സ്റ്റാലിൻ. ഇന്ത്യക്ക് വേണ്ടി അണ്ടർ 17 ലോകകപ്പിലും കളിച്ചിരുന്നു. ചണ്ഡിഗഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. അവസാന രണ്ടു സീസണുകളിലും ഇന്ത്യൻ ആരോസിൽ കളിക്കുകയായിരുന്നു. സ്റ്റാലിന് താമസിയാതെ തന്നെ പോർച്ചുഗലിൽ സീനിയർ ടീമിനൊപ്പം അരങ്ങേറാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുമ്പ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയും പോർച്ചുഗലിൽ പ്രൊഫഷണൽ ഫുട്ബോൾ കളിച്ചിരുന്നു‌