യമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ടാങ്കില്‍ ഒളിപ്പിച്ച കേസില്‍ മലയാളി ഭാര്യക്ക് വധശിക്ഷ

സന (യെമൻ): യെമന്‍ സ്വദേശിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സിന്റെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്ദിയെയാണ് കൊലപ്പെടുത്തിയ ശേഷം നിമിഷപ്രിയ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. നിമിഷപ്രിയക്ക് ഒപ്പം സംഭവത്തില്‍ കൂട്ടുനിന്ന നഴ്‌സ് ഹനാനെ കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു.

2014ല്‍ ആണ് കൊലപാതകം നടന്നത്. നിമിഷ ഇപ്പോള്‍ സനായിലെ ജയിലിലാണ് കഴിയുന്നത്. ഭര്‍ത്താവിനോപ്പം ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. എന്നാല്‍ താന്നെ തലാല്‍ വഞ്ചിച്ചെന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നെന്നും പീഡനവും ദുരിതങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടന്ന് സഹായം തേടി നേരത്തെ സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം 70 ലക്ഷം രൂപയോളം നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വരാന്‍ ഇരുന്ന വിധിയാണ് കോവിഡിന്റെ പശ്ചാതലത്തില്‍ മാറ്റിവച്ചത്. കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ 15 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.