അനുമോള്‍ കൃഷിപ്പണിക്കിറങ്ങി

ചലച്ചിത്ര നടി അനുമോള്‍ കോവിഡ് കാലത്ത് വെറുതെയിരിക്കുന്നില്ല. പാടത്തു കൃഷിപ്പണിക്കിറങ്ങി മാതൃകയാവുകയാണ്.
2010ല്‍ സിനിമാലോകത്തെത്തിയ താരം തമിഴിലും മലയാളത്തിലും ബംഗാളിയിലുമായി ഇതുവരെ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെയാണ് അനുമോള്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഇവന്‍ മേഘരൂപനിലൂടെയാണ് മലയാളത്തില്‍ എത്തിയത്. അഞ്ചോളം ചിത്രങ്ങള്‍ തമിഴില്‍ ചെയ്തിട്ടുണ്ട് താരം. ഇന്‍സ്റ്റയില്‍ സജീവമായ അനുമോളുടെ ഇന്‍സ്റ്റയിലെ പുത്തന്‍ ചിത്രങ്ങളും വീഡിയോയും ഏറെ വൈറലായി മാറിയിരിക്കുകയാണ്. അനുമോള്‍ വാണിജ്യ സിനിമകളുടെ പിറകെ പോകാതെ കലാമൂല്യമുള്ള സിനിമകള്‍ കണ്ടെത്തി അഭിനയിക്കാറുള്ള താരമാണ്.