ഗള്‍ഫില്‍ നിന്നെത്തിയ പിതാവിനെ കണ്ടപ്പോള്‍ മകന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറല്‍

ഗള്‍ഫില്‍ നിന്നെത്തിയ പിതാവിനെ കണ്ടപ്പോള്‍ മകന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറല്‍. ‘ക്വാറന്‍റൈനില്‍’ കഴിയുന്ന പിതാവിനെ കണ്ട ബാലന് സന്തോഷം അടക്കാനായില്ല. പിതാവ് നാട്ടിലെത്തിയ കാര്യം നാലര വയസ്സുകാരനായ ഉമർ ഫാദിക്കറിയില്ലായിരുന്നു. പതിവ് പോലെ വീടിന്‍റെ വരാന്തയില്‍ നിന്ന ഉമർ ഫാദി അപ്രതീക്ഷിതമായാണ് പിതാവിനെ കണ്ടത്. ഈ സമയം കുഞ്ഞിനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. മസ്കറ്റിൽ നിന്ന് വന്ന് ഒരു മാസമായി എതിർ വശത്തെ വീട്ടിൽ ക്വാറന്റൈനിലായിരുന്നു പത്തനാപുരം കുന്നിക്കോട് സ്വദേശി ഫൈസൽ.

നാലര വയസ്സുകാരൻ മകൻ ഉമർ ഫാദിയെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ക്വാറന്റൈൻ പൂര്‍ത്തിയായ ദിവസം മാത്രമാണ് ഉമർ ഫാദി, പിതാവ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന കാര്യം അറിഞ്ഞത്. ആ നിമിഷം ഉമ്മ മുഹ്സിന വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.