വാഴയിലയ്ക്ക് ഇങ്ങനെയും ഉപയോഗമുണ്ട്


ബാലതാരമായി എത്തിയ ആനിഘ ഇപ്പോ തമിഴിലും മലയാളത്തിലും നിരവധി സിനിമകളില്‍ വേഷമിട്ടു. ഇപ്പോഴിതാ വാഴയില വസ്ത്രങ്ങളാക്കി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയാണ് ഫോട്ടോകള്‍ എടുത്തത്.
വാഴ നാരും വാഴക്കൂമ്പ് ഇതളുകള്‍ കൊണ്ടുള്ള തൊപ്പിയും അനിഘയുടെ കോസ്റ്റൂമിന്റെ ഭാഗമായി ഉണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ അനിഘ ഭാസ്‌കര്‍ ദ റാസ്‌കല്‍, മൈ ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. തമിഴില്‍ എന്നെ അറിന്താല്‍, വിശ്വാസം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി.