അഹാനയുടെ കമന്റിന് ദുല്‍ഖര്‍ ഫാന്‍സിന്റെ പൊങ്കാല

കുറച്ച് ദിവസങ്ങളായി നടി അഹാനയെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണും സ്വർണക്കടത്തും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടതിലൂടെയാണ് നടി വിവാദത്തിൽപ്പെട്ടത്. അതിനെ ചുറ്റിപ്പറ്റി നരവധി വിമർശനങ്ങളും താരത്തിന് നേരെയുണ്ടായി. ഇപ്പോഴിതാ ഒരു കമന്റ് പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുകയാണ് അഹാന. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ദുൽഖർ ചിത്രത്തിന്റെ പ്രൊമോ വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിന് നൽകിയ കമന്റാണ് വീണ്ടും നടിയെ വെട്ടിലാക്കിയിരിക്കുന്നത്.

‘നല്ല വിഡിയോ പക്ഷേ മോശം തമ്പ്നെയിൽ – നിങ്ങളെന്നു പഠിക്കും ?’ എന്നായിരുന്നു അഹാനയുടെ കമന്റ്. അതിന് താഴെ കുറുപ്പിന്റെ ഒഫിഷ്യൽ അക്കൗണ്ട് എന്ന അവകാശപ്പെടുന്ന പേജിൽ നിന്ന് ‘അതിന് നീയേതാ ?’ എന്ന് മറുപടി കമന്റ് വന്നു. പിന്നാലെ നടി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.