ദൈര്‍ഘ്യമേറിയ സെക്‌സ് നല്ലതാണോ?

പരസ്യകമ്പനികളുടെ പ്രധാന വാചകമാണ് ദൈര്‍ഘ്യമേറിയ സെക്‌സ് ആസ്വദിക്കാനെന്ന്…..
എന്നാല്‍ ദൈര്‍ഘ്യമേറിയ സെക്‌സ് ആസ്വാദ്യകരമാണോ? പങ്കാളികള്‍ക്ക് വേദനാജനകവും ഒപ്പം സുഖകരവുമല്ലാത്ത ലൈംഗികത ദൈര്‍ഘ്യമേറിയതാണെങ്കില്‍ നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പങ്കാളികള്‍ക്കിടയില്‍ സുഖകരമാകേണ്ടതാണ് സെക്‌സ്. അല്ലാതെ യുദ്ധമോ മത്സരമോ അല്ല. അതുകൊണ്ടുതന്നെ
പങ്കാളികള്‍ക്ക് ഇടയില്‍ അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ ലൈംഗിക ബന്ധങ്ങള്‍ക്ക് സാധ്യമാകും. മികച്ച കിടപ്പറ അനുഭവങ്ങള്‍ ശാരീരികവും മാനസികവുമായി അടുപ്പം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മികച്ച ലൈംഗിക അനുഭവങ്ങള്‍ ലഭിക്കുമ്പോള്‍ തന്നെ ദൈര്‍ഘ്യമേറിയ സെക്‌സ് എങ്ങനെ കൈവരിക്കാം എന്ന ആശങ്ക സ്ത്രീയിലും പുരുഷനിലുമുണ്ട്. ഭക്ഷണത്തിലും ജീവിത ക്രമത്തിലും ചിട്ടയായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇത് സാധ്യമാകുമെന്നണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. അതായത് ശീഘ്രസ്ഖലനം ഒഴിവാക്കുക എന്നതാണ്. അല്ലാതെ മണിക്കൂറോളം നീണ്ടു നില്‍ക്കണം എന്നല്ല ഉദ്ദേശിക്കുന്നത്.
അമിത ഭക്ഷണം ഒഴിവാക്കുന്നതിനൊപ്പം മദ്യപാനം, പുകവലി, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം. ഈ ശീലങ്ങള്‍ പുരുഷന്റെ ഉദ്ധാരണത്തെ ബാധിക്കും. ബന്ധപ്പെടുന്നതിന് ഇടയില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിറുത്തും.
രതിമൂര്‍ച്ചയിലെത്തുമെന്ന് തോന്നുമ്പോള്‍ പൊസിഷന്‍ മാറ്റി സംഭോഗം തുടരണം. ഇടയ്ക്ക് ബാഹ്യകേളികളികള്‍ നടത്താവുന്നതാണ്. ടെന്‍ഷനും സമ്മര്‍ദ്ദവും അകറ്റി നിര്‍ത്തുകയും വേണം.
എന്നാല്‍ ബന്ധപ്പെടലിനിടയില്‍ ഈര്‍പ്പം നഷ്ടപ്പെടുന്നെങ്കില്‍ ദൈര്‍ഘ്യം ഏറെയായെന്നും സെക്‌സിനോടുള്ള താല്പര്യം കുറയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. സ്ത്രീകള്‍ക്ക് വേദനാജനകമായി മാറും ഇത്തരത്തിലുള്ള വേഴ്ച്ചകള്‍.