ഭക്ഷണം കഴിച്ചാലുടന്‍ സെക്‌സില്‍ ഏര്‍പ്പെടരുത്

ഭക്ഷണം കഴിച്ചാലുടന്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് നല്ലതാണോ? നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. രാത്രി ഭക്ഷണത്തിനു ശേഷം കുറഞ്ഞത് മൂന്ന് മണിക്കൂറിനു ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ് അഭികാമ്യമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സെക്‌സില്‍ ഏര്‍പ്പെട്ടാലുടന്‍ വെള്ളം കുടിക്കരുത്
ലൈംഗിക ബന്ധത്തിനു ശേഷം ഉടനടി തണുത്ത വെള്ളം കുടിക്കുന്നത് കഫക്കെട്ട്, ആത്സ്മ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായേക്കാം. പകരം ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുക.

സ്വപ്‌നസ്ഖലനം സംഭവിക്കുന്നുണ്ടോ?
ക്രമമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് മാസത്തില്‍ രണ്ടോ അതില്‍ കൂടുതലോ തവണ സ്വപ്നസ്ഖലനം സംഭവിച്ചാല്‍ ഉടനെ ഡോക്ടറെ സമീപിക്കണം. മൂത്രമൊഴിക്കുന്നതിന് മുന്‍പോ അതിനുശേഷമോ സ്ഖലനം സംഭവിക്കുന്നതും രോഗലക്ഷണമാണ്. അമിതമായ സ്വയം ഭോഗവും ഇതിനു കാരണമായേക്കാം. സ്വപ്നസ്ഖലനമോ ശീഘ്രസ്ഖലനമോ സംഭവിക്കുകയോ ഇണയോട് അമിതമായ ഭോഗാസക്തിയോ ഉണ്ടായാല്‍ മുട്ട, ഇറച്ചി, മീന്‍, പാല്‍ എരിവ് എന്നിവ രാത്രി ഭക്ഷണത്തില്‍ നിന്നും കഴിവതും ഒഴിവാക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുക. പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും പഴച്ചാറും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. കഴിവതും നേരത്തെ ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഇത് മാനസികവും ശാരീരികവുമായ ഉണര്‍വ് നല്‍കും.

അമിതമായ സ്വയംഭോഗം
അമിതമായ സ്വയം ഭോഗം ആരോഗ്യപ്രശ്‌നമാകും. ഇത് ജനനേന്ദിയത്തിന്റെ വലിപ്പം, ബലം എന്നിവയെ ബാധിച്ചേക്കാം. സ്വയംഭോഗശേഷം ഉടനടി വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഒരു ഗ്‌ളാസ് പാലിനൊപ്പം ഈന്തപ്പഴം മാതളം ഉണക്കമുന്തിരി ബദാം, പുഴുങ്ങിയ മുട്ട ഇവയില്‍ ഏതെങ്കിലും പതിവായി കഴിക്കുന്നത് ശുക്ലവര്‍ദ്ധനയ്ക്ക് സഹായകമാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ ഇത് ഒഴിവാക്കുക. പോഷകഹാരകുറവ്, അല്ലെങ്കില്‍ അമിതമായ കൊഴുപ്പിന്റെ സാന്നിദ്ധ്യം ഇവ ലൈംഗീക ബലഹീനതകള്‍ക്ക് കാരണമായേക്കാം.
വ്യായാമം ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കും
ദിനവും വ്യായാമത്തിനായി അല്പ സമയം കണ്ടെത്തുന്നത് മാനസികം മാത്രമല്ല ശാരീരികവും ലൈംഗികവുമായ ഉണര്‍വ് നല്കും. ഇണയ്ക്ക് താല്പര്യമില്ലാത്ത സമയത്തോ ശരിയായ അന്തരീക്ഷത്തിലല്ലാത്തപ്പോഴോ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കരുത്.

സംഗീതം താല്പര്യം വര്‍ധിപ്പിക്കും
ലഘുവായ തോതില്‍ സംഗീതം ലൈംഗിക പങ്കാളികളുടെ മാനസ്സികമായ അടുപ്പത്തെ വളരെ വലിയ തോതില്‍ സ്വാധീനിക്കും. സ്വയംഭോഗത്തിന് മുന്‍പേയുള്ള ശാരീരിക ലാളനകള്‍ ലൈംഗിക ബന്ധത്തോടുള്ള പങ്കാളികളുടെ താല്പര്യം ഇരട്ടിക്കാന്‍ കാരണമാകും.

പുതുമകള്‍ ആസ്വാദനം വര്‍ധിപ്പിക്കും
പങ്കാളികളുടെ പരസ്പര സമ്മതത്തോടെ ലൈംഗികതയുടെ പുതുമകള്‍ ആസ്വദിക്കുന്നതാണ് അഭികാമ്യം. സമയം ശാന്തമായ അന്തരീക്ഷം, ബന്ധപ്പെടലിലെ പുതിയ പരീക്ഷണങ്ങള്‍ ഇത് രണ്ടുപേരുടേയും സന്തോഷത്തെ വര്‍ദ്ധിപ്പിക്കും. പങ്കാളികള്‍ പരസ്പരം തുല്യപ്രധാന്യം കൊടുക്കുന്നത് ലൈംഗികതയുടെ ആസ്വാദ്യതയെ വര്‍ദ്ധിപ്പിക്കും അല്ലാത്ത പക്ഷം ശീഘ്രസ്‌കലനമോ, പങ്കാളികളിലാര്‍ക്കെങ്കിലും തൃപ്തിക്കുറവോ ഫലത്തില്‍ വരാം. ഇത് മാനസിക അടുപ്പം കുറയ്ക്കും.

കിടക്കയിലുമുണ്ട് കാര്യം
എല്ലായ്‌പ്പോഴും ആകര്‍ഷകങ്ങളായ ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുന്നതോ അതുപോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതോ ലളിതമായ സംഗീതം അസ്വദിക്കുന്നതോ അതിലുപരി ലളിതമായി സുഗന്ധദ്രവ്യം പൂശൂന്നതോ മനസ്സിന്റെ സന്തോഷത്തെ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുന്നതിനും ഫലപ്രദമായ മാര്‍ഗ്ഗമാണ്.

തുടക്കത്തിലേ നഗ്നരാകരുത്
പങ്കാളികള്‍ സെക്‌സ് യാന്ത്രികമാക്കരുത്. നഗ്നരായി സെക്‌സില്‍ പ്രവേശിക്കരുത്. ഇരുവരും സ്‌നേഹ പരിലാളനകള്‍ക്ക് ശേഷം വസ്ത്രം മാറ്റുക. പുതുവസ്ത്രങ്ങളും സെക്‌സി വസ്ത്രങ്ങളും നിങ്ങളെ ഉത്തേജിപ്പിക്കും.