എക്കാലത്തെയും 5 മികച്ച ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുത്ത് വസിം അക്രം

ഓരോ കാലഘട്ടത്തിലും പ്രഗൽഭരായ ബാറ്റ്സ്മാന്മാരെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം വസീം അക്രം ഇത് ഏറ്റെടുക്കുകയും രസകരമായ ചില തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്തു. ലിസ്റ്റിൽ ആദ്യം ഉൾപ്പെടുത്തിയിരിക്കുന്നത് വെസ്റ്റ് ഇൻഡീസ് ഇതിഹാസം സർ വിവിയൻ റിച്ചാർഡ്‌സനെയാണ്. തന്റെ 17 വർഷത്തെ കരിയറിനുടനീളം ബോളർമാർക്കെതിരെ വൻ ആധിപത്യമാണ് റിച്ചാർഡ്സൻ കാഴ്ചവെച്ചത്.ലിസ്റ്റിൽ രണ്ടാമത് 2016ൽ വിട പറഞ്ഞ മാർട്ടിൻ ക്രോയും. വെസ്റ്റ് ഇൻഡീസിന്റെ തന്നെ ബ്രയാൻ ലാറ മൂന്നാമതും, പാകിസ്ഥാന്റെ ഇൻസമാമുൽ ഹഖ് നാലാമതും സച്ചിൻ ടെണ്ടുൽക്കർ അഞ്ചാമതുമാണ്.