വിദ്വേഷ ട്വീറ്റുമായി മനേക ഗാന്ധി; ലജ്ജ തോന്നുന്നു എന്ന് പാര്‍വതി

സൈലന്റ് വാലിയില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെയും മുസ്ലീങ്ങളെയും പഴിച്ച് മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി. മലപ്പുറം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതാണെന്ന് പറഞ്ഞ് കേരളത്തില്‍ വ്യാപകമായി ആനകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് മനേക ഗാന്ധി പറഞ്ഞു. കൂടല്‍മാണിക്യം അടക്കമുള്ള ക്ഷേത്രങ്ങളില്‍ ആനകളെ പീഡിപ്പിച്ച സംഭവം നേരത്തെ താന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Mallapuram is know for its intense criminal activity specially with regards to animals. No action has ever been taken against a single poacher or wildlife killer so they keep doing it.I can only suggest that you call/email and ask for action pic.twitter.com/ii09qmb7xW— Maneka Sanjay Gandhi (@Manekagandhibjp) June 3, 2020

സംഭവത്തില്‍ മനേകയ്ക്ക് എതിരെ രൂക്ഷ പ്രതികരണം ഉയരുന്നുണ്ട്. നടി പാര്‍വതിയും പ്രതികരണവുമായി രംഗത്തെത്തി. വിഷയത്തില്‍ ഒരു ജില്ലയെ ലക്ഷ്യം വെച്ച് പുതിയ വിദ്വേഷമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണ്. നിങ്ങളെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു എന്ന് പാര്‍വതി ട്വീറ്റ് ചെയ്തു. മൃഗങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും പാര്‍വതി വ്യക്തമാക്കി.

Animals falling prey to cruel explosive snares is a practice that must stop! It’s a punishable offence! Crushed to hear what happened!! But those who are using this now to spin fresh hatemongering based on the district this happened in? SHAME ON YOU! Get a grip!!!— Parvathy Thiruvothu (@parvatweets) June 3, 2020

എന്നാല്‍ ആന ചെരിഞ്ഞത് മലപ്പുറം ജില്ലയിലല്ലെന്നും മറിച്ച് പാലക്കാട് ജില്ലയിലാണെന്നും നിരവധി പേര്‍ ഈ ട്വീറ്റിനു താഴെ ചൂണ്ടിക്കാട്ടിയിട്ടും മനേക ഇത് മാറ്റിയില്ല. മാത്രമല്ല ടി.വി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ആരോപണം കടിപ്പിക്കുകയും ചെയ്തു. രാജ്യത്ത് തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലലമാണെന്നും അവിടെ ആനകളെ മാത്രമല്ല, റോഡില്‍ വിഷം വിതറി നൂറുകണക്കിന് പക്ഷികളെയും നായ്ക്കളെയും കൊല്ലുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. കേരളത്തിലെ സര്‍ക്കാരിന് മലപ്പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ക്ക് പേടിയാണെന്നും മനേക ഗാന്ധി ആരോപിച്ചു.

മലപ്പുറത്തെ സ്ഥിതിഗതികള്‍ പേടിപ്പിക്കുന്നതാണ്. അവിടുത്തെ അധികൃതരും ഇതിന് കൂട്ടു നില്‍ക്കുന്നു. 600 ആനകള്‍ ഒരു വര്‍ഷം കേരളത്തില്‍ ചെരിയുന്നുണ്ട്. ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നെള്ളിപ്പിന് കൊണ്ടു പോയും പീഡിപ്പിക്കുന്നുണ്ട്. ഇന്‍ഷ്വറന്‍സിനും മറ്റുമായി ആനയുടമകള്‍ തന്നെ ഇവയെ കൊല്ലുന്നു. തൃശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരു ആനയെ ഈയിടെ ക്രൂരമായി പീഡിപ്പിച്ചു. താന്‍ ഇത് ചൂണ്ടിക്കാണിച്ചു. പക്ഷേ നടപടിയുണ്ടായില്ല. ആ ആന വൈകാതെ ചെരിയുമെന്നും മനേക പറയുന്നു. മലപ്പുറത്തിന്റെ കുറ്റകൃത്യ നിരക്ക് വളരെ കൂടുതലാണെന്നും കുട്ടികളെ അനാഥാലയത്തില്‍ വില്‍ക്കുന്നു. അവിടെ ആളുകള്‍ കൊല്ലപ്പെടുന്നു. നിരന്തരമായി അവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നും മേനകാ ഗാന്ധി ആരോപിക്കുന്നു. ആരും ഒന്നും ചെയ്യുന്നില്ല. സാമുദായിക കലാപങ്ങളില്‍ മലപ്പുറമാണ് മുന്നിലെന്നും മനേക പറയുന്നു.