ദൃശ്യത്തിലെ എസ്തറിനെ ഓര്‍മയില്ലേ; കുഞ്ഞു മകള്‍ വളര്‍ന്നു ഫാഷന്‍ ഗേളായി

ദൃശ്യത്തില്‍ ജോര്‍ജ് കുട്ടിയുടെ ഇളയ മകളായി അഭിനയിച്ച എസ്തറിനെ ഓര്‍മയില്ലേ. ഇപ്പോള്‍ ഫാഷന്‍ രംഗത്ത് ചുവടു വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്തര്‍.
ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് എസ്തര്‍. ‘നല്ലവന്‍’ എന്ന സിനിമയില്‍ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് എസ്തര്‍ സിനിമാഅഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഇന്ന് തിരക്കുള്ള നായികയായി എസ്തര്‍ മാറിയിരിക്കുന്നു.


സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.