തിരിച്ചറിവുകള്‍

റിയാദ് യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ്ടു അധ്യാപിക ലിന്‍സി ഷൈനു രചിച്ച കവിത

നടന്നുനീങ്ങുവാനിനിയും ബാക്കിനില്‍ക്കവേ
ഒരു മടക്കയാത്ര സാധ്യമെങ്കില്‍
ഞാനുമെന്‍ പ്രിയബാല്യവും അവിടെന്‍
തണല്‍ മരങ്ങളും
ആ ചില്ലയാംകരങ്ങളായിരുന്നെന്‍ പാഥേയം
മൊഴികളെന്റെ ജീവതാളവും

ജീവിതസന്ധ്യയിലെത്തി നില്‍ക്കവേ
ഞാനറിയുന്നു സത്യമേതെന്ന്
എന്‍പ്രിയ തണല്‍മരമില്ലിപ്പോള്‍
സൂര്യതാപത്തെ ചെറുത്തുരക്ഷിക്കാന്‍
അറിയുന്നു സത്യം
അനാഥത്വം…….
നിസ്സഹായത…..

മതഭ്രാന്തര്‍ പറയുന്നു ദൈവമിവിടെ
അവിടെന്നുമെന്നാല്‍ ‘മതം’ വെറും
ഭ്രാന്ത് മാത്രമെന്നൂറി ദൈവം ചിരിക്കുന്നു
ഞാനെന്നുള്ളിലേക്കൊന്നൂറി നോക്കി-
യെവിടെ ദൈവം?
എവിടെ ദൈവം?