തണുപ്പ്, വിറയല്‍, പേശിവേദന അനുഭവപ്പെടുന്നുവെങ്കിലും കോവിഡ് പരിശോധിക്കണം

കോവിഡ് 19 ന്റെ ആറ് പുതിയ ലക്ഷണങ്ങളെക്കൂടി പങ്കവെച്ച്‌അമേരിക്കയിലെ പൊതുജനാരോഗ്യ സംഘടനയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി.പി).നിലവിലെ കോവിഡ് രോഗികളില്‍ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെഅടിസ്ഥാനത്തിലാണ് പുതിയ ലക്ഷണങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സി.ഡി.സി.പി കണ്ടെത്തിയ 6 പുതിയ ലക്ഷണങ്ങള്‍

1. ശരീരത്തില്‍ തണുപ്പ് അനുഭവപ്പെടുക
2. തണുപ്പിനൊപ്പം ശരീരത്തിന് തുടര്‍ച്ചയായി വിറയല്‍ അനുഭവപ്പെടുക
3. പേശീവേദന
4. തലവേദന
5. തൊണ്ടവേദന
6. മണവും രുചിയും അറിയാനുള്ള കഴിവ് നഷ്ടമാവുക

പനി,ജലദോഷം,ശ്വസംമുട്ടല്‍ തുടങ്ങിയ നേരത്തെ കോവിഡ് ലക്ഷണങ്ങള്‍ക്ക്പുറമേയാണ് ഇവയുമിപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.തുമ്മല്‍ രോഗം പകരാന്‍ കാരണമാവുമെങ്കിലും ഇത് രോഗ ലക്ഷണമായി കണക്കാക്കാനാവില്ലെന്നും സി.ഡി.സി.പി പറയുന്നു.കോവിഡ് ബാധിതരില്‍ ചെറിയ അസ്വസ്ഥതകള്‍ മുതല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍വരെ പ്രകടമായേക്കാം, രോഗബാധ ഉണ്ടായിക്കഴിഞ്ഞാല്‍ ശരാശരി രണ്ട് മുതല്‍ 14ദിവസത്തിനുള്ളില്‍ ഇവ പ്രകടമാവുന്നു എന്നാണ് പൊതുവേ കാണപ്പെടുന്നത്. അതേസമയം കോവിഡ് രോഗികളില്‍ ഉണ്ടാവുന്ന ചില അടിയന്തര ലക്ഷണങ്ങളും ഉണ്ട്.ഗുരുതര ശ്വസനപ്രശ്‌നങ്ങള്‍, നെഞ്ചില്‍ ഭാരം അനുഭവപ്പെടുക, ബോധക്കുറവ്,നീലനിറത്തിലുള്ള മുഖം, ചുണ്ടുകള്‍ എന്നിവ പ്രകടമായാല്‍ ഉടനടി മെഡിക്കല്‍സഹായം ഉറപ്പാക്കണം.

വരണ്ട ചുമ, പനി എന്നിവ ഉണ്ടായാല്‍ മെഡിക്കല്‍ സഹായം തേടണം എന്നായിരുന്നുലോകാരോഗ്യ സംഘടനയും സിഡിസിപിയും ആദ്യഘട്ടത്തില്‍ നിര്‍ദേശിച്ചിരുന്നത്.എന്നാല്‍ പിന്നീട് രോഗികളില്‍ രുചിയും ഗന്ധവും നഷ്ടപ്പെടല്‍,ദഹനപ്രശ്‌നങ്ങള്‍, വയറിളക്കം എന്നിവയും പ്രത്യക്ഷപ്പെട്ടിരുന്നു. കോവിഡ്രോഗികളായ കുട്ടികളിലും വയോധികരിലും കാലിലും വിരലുകളിലും നീലനിറംപ്രത്യക്ഷപ്പെടുന്നതും സാധാരണമായിട്ടുണ്ടെന്നും സി.ഡി.സി.പിവ്യക്തമാക്കുന്നു. മധ്യവയസ്‌കരില്‍ ചിലരില്‍ കോവിഡ് വൈറസ് മൂലം ചോരകട്ടപിടിക്കുന്നതായും റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.