‘എവിടെയാണോ അവിടെ നില്‍ക്കുക’; പ്രവാസി വിഷയത്തില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ‘എവിടെയാണോ അവിടെ നില്‍ക്കുക’; യുകെയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു. യുകെ , യുഎസ്, ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, അവിദഗ്ധ തൊഴിലാളികള്‍, മത്സ്യബന്ധന ജീവനക്കാര്‍ എന്നിവരെ രാജ്യത്തേയ്ക്ക് തിരിച്ചെത്തിക്കണമെന്ന ഏഴോളം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. മറ്റുരാജ്യങ്ങളിലുള്ള ജനങ്ങളെ ഇപ്പോള്‍ തിരിച്ചുകൊണ്ടുവരാനാകില്ല; എസ് എ ബോബ്‌ഡെ വ്യക്തമാക്കി. ഹര്‍ജി നാലാഴ്ച്ചത്തേയ്ക്ക് കോടതി നീട്ടിവയ്ക്കുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശം ഞായറാഴ്ച യു.എ.ഇ
മുന്നോട്ടുവെച്ചിരുന്നു.